Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : African Football

ഹി​ന്ദി അ​റി​യാ​ത്ത​തി​ൽ ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നു നേ​രെ ഭീ​ഷ​ണി​യു​മാ​യി ബി​ജെ​പി കൗ​ൺ​സി​ല​ർ

ന്യൂ​ഡ​ൽ​ഹി: ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ പ​ബ്ലി​ക് പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കി വ​ന്നി​രു​ന്ന ആ​ഫ്രി​ക്ക​ൻ പൗ​ര​നു നേ​രെ അ​ധി​ക്ഷേ​പ​വും ഭീ​ഷ​ണി​യു​മു​യ​ർ​ത്തു​ന്ന ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ വീ​ഡി​യോ പു​റ​ത്ത്.

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ല​റാ​യ രേ​ണു ചൗ​ധ​രി​യാ​ണ് ഹി​ന്ദി അ​റി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്കു നേ​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

നി​ങ്ങ​ളി​വി​ടെ പ​ണം സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഹി​ന്ദി പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഹി​ന്ദി പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ ഇ​യാ​ളെ പാ​ർ​ക്കി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും രേ​ണു ഭീ​ഷ​ണി മു​ഴ​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ അ​പ​കീ​ർ​ത്തി​പ​ര​വും ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ക്കു​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ വി​ഷ​യം മാ​സ​ങ്ങ​ൾ​ക്കു മു​ന്നേ ഉ​യ​ർ​ത്തി​യ​താ​ണെ​ന്നും അ​വി​ടു​ത്തെ നി​വാ​സി​ക​ൾ കോ​ച്ചി​നു വേ​ണ്ടി വാ​ദി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ജോ​ലി ചെ​യ്യാ​ൻ‌ അ​നു​വ​ദി​ച്ചു​വെ​ന്നും രേ​ണു പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up